പൊന്നാനി : സംസ്‌കാരസാഹിതി പൊന്നാനി നിയോജകമണ്ഡലം കമ്മിറ്റി കെ. കരുണാകരനെ അനുസ്‌മരിച്ചു. കെ.പി.സി.സി. നിർവാഹകസമിതിയംഗം വി. സെയ്ത് മുഹമ്മദ് തങ്ങൾ ഉദ്ഘാടനംചെയ്തു. നിയോജകമണ്ഡലം ചെയർമാൻ ടി.പി. ശബരീഷ്‌കുമാർ അധ്യക്ഷനായി. ഉണ്ണിക്കൃഷ്ണൻ പൊന്നാനി മുഖ്യപ്രഭാഷണം നടത്തി. പുന്നക്കൽ സുരേഷ്, പ്രണവം പ്രസാദ്, ജെ.പി. വേലായുധൻ, എം. അബ്ദുൽലത്തീഫ്, എ. പവിത്രകുമാർ, മൂസക്കുട്ടി ആലങ്കോട്, പ്രവിത കടവനാട്, മഹേഷ് വാക്കാട്ട്, സക്കീർ പൊന്നാനി തുടങ്ങിയവർ പ്രസംഗിച്ചു.