താനൂർ : മതനിരപേക്ഷതയ്ക്കെതിരായി പ്രവർത്തിക്കുന്ന ശക്തികളെ ജാഗ്രതയോടുകൂടി കാണണമെന്നും അതിനെതിരായി ജനങ്ങളെ അണിനിരത്തണമെന്നും സി.പി.എം. സംസ്ഥാനകമ്മിറ്റി അംഗം പി. ജയരാജൻ പറഞ്ഞു.സി.പി.എം. ജില്ലാസമ്മേളനത്തിനു മുന്നോടിയായി നടന്ന ‘മതേതരത്വം വെല്ലുവിളിക്കപ്പെടുമ്പോൾ’ എന്ന സെമിനാർ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനകമ്മിറ്റി അംഗം പി. നന്ദകുമാർ എം.എൽ.എ. അധ്യക്ഷനായി.തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല എഴുത്തച്ഛൻ പഠനസ്കൂൾ ഡയറക്ടർ ഡോ. അനിൽ ചേലേമ്പ്ര, എ.എം. ഷിനാസ് തുടങ്ങിയവർ പ്രസംഗിച്ചു. കലാപരിപാടികളും നാടകവും അരങ്ങേറി.ജില്ലാസമ്മേളനത്തിന്റ ഭാഗമായി ബുധനാഴ്ച വൈകീട്ട് നാലിന് താനൂരിൽ നടക്കുന്ന പ്രവാസി സംഗമം കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി കെ.വി. അബ്ദുൽഖാദർ ഉദ്ഘാടനംചെയ്യും.

Related Post

Leave a Reply

Your email address will not be published. Required fields are marked *