Breaking
Sat. Apr 26th, 2025

പുറത്തൂർ: തീരദേശത്ത് പുലിയിറങ്ങിയെന്ന് സ്ഥിരീകരിച്ചതിന്റെ പത്താംദിവസവും പുലിയെ പിടികൂടാനായില്ല. കാട്ടിലപ്പള്ളി പ്രദേശത്ത് പുലിയെ പിടിക്കാനായി രണ്ട് കൂടുകളും നിരീക്ഷണത്തിനായി നിരവധി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.അതിനിടയിൽ കൂടുതൽ സ്ഥലങ്ങളിൽ പുലിയെ കണ്ടൂവെന്ന അഭ്യൂഹം വനംവകുപ്പിനെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.പുലിയെ ആദ്യമായിക്കണ്ട പടിഞ്ഞാറെക്കര ഉല്ലാസ് നഗറിൽ പുതിയ കാൽപ്പാടുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
പുതുതായി വളർത്തുമൃഗങ്ങളെ ആക്രമിച്ച സംഭവമുണ്ടായിട്ടില്ല. പുലിയെ കെണിയിലാക്കാൻ രണ്ട് കൂടുകളാണ് വനംവകുപ്പ് സ്ഥാപിച്ചിട്ടുള്ളത്.
പുലി ഉടൻ കെണിയിലാകുമെന്ന പ്രതീക്ഷ വനംവകുപ്പ് കൈവിട്ടിട്ടില്ല.പുലി ഭീതി തുടരുന്ന കുറ്റിക്കാട് നമ്പ്രം പ്രദേശങ്ങളിൽ മുസ്ലിംലീഗ് നേതാക്കന്മാർ സന്ദർശനം നടത്തി.പ്രദേശത്ത് ക്യാമറ ഉൾപ്പെടെ സ്ഥാപിച്ച്  ജ നങ്ങളുടെ ഭീതി അകറ്റണമെന്ന് മുസ്ലിം ലീഗ് തവനൂർ നിയോജക മണ്ഡലം പ്രസിഡണ്ട് അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു.

Related Post

Leave a Reply

Your email address will not be published. Required fields are marked *