വട്ടംകുളം: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) വട്ടംകുളം പഞ്ചായത്ത് കമ്മിറ്റിയുടെ വാർഷിക പൊതുയോഗം മദർ ഇൻസ്റ്റ്യൂട്ട് ഹാളിൽ വച്ച് നടന്നു . യോഗത്തിൽ ശ്രീ അബ്ദുൽ റഷീദ് അറക്കൽ സ്വാഗതം പറഞ്ഞു . വട്ടംകുളം പഞ്ചായത്ത് പ്രസിഡണ്ട് എം എ നജീബ് പൊതുയോഗം ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി വർക്കിംഗ് പ്രസിഡണ്ട് കോയകുട്ടി മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. അബ്ദുള്ളക്കുട്ടി മാസ്റ്റർ കെ വി, ടി സി ഇബ്രാഹിം, നന്ദകുമാർ പോട്ടൂർ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന സ്കൂൾ കായികമേളയിൽ ടെന്നീസ് മത്സരത്തിൽ വിജയിച്ച് മഹാരാഷ്ട്രയിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ കേരള ടീമിൽ ഇടം നേടിയ അഭിരാമി ശ്രീജിത്തിനെ ചടങ്ങിൽ അനുമോദിച്ചു. മുസ്തഫ ടി നടുവട്ടത്തിൻറെ നന്ദി പ്രകാശനത്തോടെ യോഗം അവസാനിച്ചു.
പ്രസിഡൻറ് മോഹനൻ പാക്കത്ത് , വൈസ് പ്രസിഡൻറ്മാരായി അബ്ദുള്ളക്കുട്ടി മാസ്റ്റർ കെ വി, ശങ്കരനാരായണൻ എം, സെക്രട്ടറി മുസ്തഫ ടി നടുവട്ടം, ജോയൽ സെക്രട്ടറിമാരായി സുലൈമാൻ കെ, നന്ദകുമാർ പോട്ടൂർ, കേന്ദ്രകമ്മിറ്റി പ്രതിനിധികളായി ഏട്ടൻ ശുകപുരം , അബ്ദുൽ റഷീദ് അറക്കൽ, രക്ഷാധികാരികളായി ഭാസ്കരൻ വട്ടംകുളം, ടിപി ഹൈദരലി, ടിപി മുഹമ്മദ്, എം എ നജീബ് എന്നിവരെയും കൂടാതെ 23 അംഗ എക്സിക്യൂട്ടീവിനെയും തെരഞ്ഞെടുത്തു
