എടപ്പാൾ: വട്ടംകുളം പഞ്ചായത്തിലെ യുഎഇ പ്രവാസികൾക്കായി ദുബായിൽ ആരംഭിച്ച സ്പോർട്സ് ക്ലബ്ബിൻറെ ഔദ്യോഗിക ലോഗോയും, രണ്ടാം ഫുട്ബോൾ ഫെസ്റ്റിന്റെ ലോഗോ പ്രകാശനവും ഞായറാഴ്ച എടപ്പാളിൽ വെച്ച് നടക്കും. എടപ്പാളിൽ പ്രവർത്തനമാരംഭിക്കുന്ന ജെ കെ കാർ വാഷ് ആൻഡ് കോഫി ഷോപ്പ് ഉദ്ഘാടന ചടങ്ങിൽ വച്ചായിരിക്കും പ്രകാശനം നടക്കുക എന്ന് ഭാരവാഹികൾ അറിയിച്ചു.വട്ടംകുളം പഞ്ചായത്ത് സ്പോർട്സ് ക്ലബ്ബ് യുഎഇ കമ്മിറ്റി പ്രസിഡൻറ് ജാഫർ ശുകപുരം , സെക്രട്ടറി ഇർഷാദ് നടുവട്ടം, ട്രഷറർ മൻസൂർ വട്ടംകുളം, വൈസ് പ്രസിഡന്റുമാരായ സക്കീർ കാജ, ജിയേഷ് ജയരാജൻ, ജോയിൻറ് സെക്രട്ടറിമാരായ അസീസ് നടുവട്ടം, റാഫി ചേകന്നൂർ. പതിനഞ്ചാം എക്സിക്യൂട്ടീവ് മെമ്പേഴ്സ് തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.