പൊന്നാനി: ഉമ്മർകുട്ടി സാംസ്ക്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പൊന്നാനി സ്‌കോളര്‍ കോളേജിൽ വെച്ച് സാംസ്കാരിക പ്രവർത്തകനും മുൻ എം പിയുമായ സി ഹരിദാസിനെ കവി സി വി ഗോവിന്ദൻ ആദരിച്ചു. ഇബ്രാഹിം പൊന്നാനി അധ്യക്ഷനായി.
സി ഹരിദാസ്, സി എസ് അജിത്, സുബൈദ, ടി പി സുരേഷ് കുമാർ, എൻ ഹരിദാസൻ എന്നിവർ സംസാരിച്ചു. തുടർന്ന് ജാബിർ സംവിധാനം ചെയ്ത് സി ഹരിദാസ് അഭിനയിച്ച പെങ്ങൾ എന്ന ഷോർട്ട് ഫിലിം പ്രദർശനവും വയലാർ ഗാനങ്ങളുടെ ആലാപനവും നടന്നു.