പൊന്നാനി : ഇടശ്ശേരി സ്മാരകസമിതിയുടെ ഇടശ്ശേരി പുരസ്‌കാരം പ്രൊഫ: കെ വി രാമകൃഷ്ണനിൽ നിന്ന് ആർ.ചന്ദ്രബോസ് ഏറ്റു വാങ്ങി. സാഹിത്യപഠനങ്ങളുടെ സമാഹാരമായ ’വാക്കിന്റെ രൂപാന്തരങ്ങൾ’ എന്ന കൃതിക്കാണ് പുരസ്‌കാരം. 50,000 രൂപയും, ശിലാഫലകവുമാണ് പുരസ്‌കാരം.

എം ടി ക്ക് ആദരം അർപ്പിച്ച് ഇടശ്ശേരീ സാഹിത്യ മന്ദിരത്തിൽ നടന്ന ചടങ്ങിൽ ഇടശ്ശേരിയും നരിയും എന്ന വിഷയത്തിൽ ഡോ കെ എം അനിൽ സ്മാരക പ്രഭാഷണം നടത്തി.സി സാന്ദീപനി, ഈ മാധവൻ എന്നിവർ ഇടശ്ശേരി അനുസ്മരണ പ്രഭാഷണവും , ഇന്ദു വി ടി , ബിന്ദു പി എന്നിവർ കാവ്യാലപനവും നടത്തി. ഡോ കെ പി മോഹനൻ, പുരസ്കാര ജേതാവ് ആർ ചന്ദ്രബോസ്, വിജു നായരങ്ങാടി, ഇ ദിവാകരൻ ,കെ വി രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. അഡ്വ: ജിസൻ പി ജോസ് സ്വാഗതം പറഞ്ഞു. സിവി ഗോവിന്ദൻ നന്ദി പറഞ്ഞു.

Related Post

Leave a Reply

Your email address will not be published. Required fields are marked *