ചങ്ങരംകുളം : സർക്കാർ സർവീസിൽനിന്ന്‌ വിരമിച്ചവർക്ക് 2024 ജൂലായിൽ നടപ്പാക്കേണ്ട പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ നന്നംമുക്ക് യൂണിറ്റ് കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.മൂക്കുതല പി. ചിത്രൻ നമ്പൂതിരി സ്മാരക ഭവനിൽ സംസ്ഥാന കമ്മിറ്റിയംഗം പി. ദാമോദരൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി. ഭാസ്കരൻ നമ്പ്യാർ അധ്യക്ഷനായി.പൊന്നാനി സർക്കിൾ എക്സൈസ് പ്രിവന്റീവ് ഓഫീസർ പി.പി. പ്രമോദ് ലഹരിബോധവത്കരണ ക്ലാസെടുത്തു.75 വയസ്സ് പൂർത്തിയായ മുതിർന്ന അംഗങ്ങളെ ആദരിച്ചു.പുതിയതായി സംഘടനയിൽ അംഗത്വംനൽകിയ നവാഗതർക്ക് സ്വീകരണം നൽകി. നന്നംമുക്ക് യൂണിറ്റ് നടത്തുന്ന മംഗലത്തേരി സ്മാരക ഗ്രന്ഥശാലയിൽ ഡിജിറ്റൽ ലൈബ്രറിയുടെ ഉദ്ഘാടനവും പി. ദാമോദരൻ നിർവഹിച്ചു.ബ്ലോക്ക് സെക്രട്ടറി വി.വി. ഭരതൻ, യൂണിറ്റ് സെക്രട്ടറി പി.എൻ. കൃഷ്ണമൂർത്തി, ട്രഷറർ ഇ. വനജാക്ഷി, വൈസ് പ്രസിഡന്റ് നാരായണി വാരസ്യാർ, പി. കാദർ, ടി. രതി, കെ.വി. ഉണ്ണിക്കൃഷ്ണൻ, അംബിക തുടങ്ങിയവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *