കുറ്റിപ്പുറം : പഞ്ചായത്തിൽ പണി പൂർത്തീകരിച്ച മൂന്നു റോഡുകൾ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച തുക വിനിയോഗിച്ച് പണിത കോറാട്ടുപറമ്പിൽ വേലായുധൻ പടി റോഡ്, വെളിപറമ്പ്-പൂഴിക്കുന്ന് പടി റോഡ്, മാനുകുട്ടിപ്പടി-കൊളക്കാട് ജി.എൽ.പി. സ്കൂൾ റോഡ് എന്നിവയുടെ ഉദ്ഘാടനമാണ് നടന്നത്. പഞ്ചായത്ത് പ്രസിഡന്റ് നസീറ പറത്തൊടി അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് എം.വി. വേലായുധൻ, ബ്ലോക്ക് പഞ്ചായത്തംഗം കെ.ഇ. സഹീർ, മുഹ്സിനത്ത്, അബൂബക്കർ, ഫസൽ അലി പൂക്കോയ തങ്ങൾ, വി.പി. അബ്ദുറഹിമാൻ, മുസ്തഫ ആലുക്കൽ, തെക്കെഞ്ചേരി മുഹമ്മദ് കുട്ടി ഹാജി, വി.ടി. അബ്ദുൽ റസാഖ്, ജുമാന കരീം, കെ.പി. ഇബ്രാഹിം, വി.പി. അബൂബക്കർ, എം.ടി. സൈനുദ്ദീൻ, എം.പി. പുരുഷോത്തമൻ തുടങ്ങിയവർ പങ്കെടുത്തു.