Wed. Oct 7th, 2026

വാർത്ത

75-ാം റിപ്പബ്ലിക് ദിനത്തിന്റെ നിറവില്‍ രാജ്യം

75-ാം റിപ്പബ്ലിക് ദിനത്തിന്റെ നിറവില്‍ രാജ്യം. 1950ല്‍ നമ്മുടെ രാജ്യത്ത് ഭരണഘടന പ്രാബല്യത്തില്‍ വന്ന ദിവസത്തിന്റെ അടയാളമാണ് റിപ്പബ്ളിക് ദിനാഘോഷം. ‘വികസിത ഭാരത്’ എന്ന…

എല്ലാ പൗരന്മാർക്കും റിപ്പബ്ലിക് ദിന ആശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. ഇത് യു​ഗമാറ്റത്തിന്റെ കാലഘട്ടമെന്ന് വിശേഷിപ്പിച്ച രാഷ്ട്രപതി രാജ്യം അമൃതകാലത്തിലേക്ക് നീങ്ങുന്നുവെന്ന് പറഞ്ഞു. കായികമേഖലയിലും വിദ്യാഭ്യാസ മേഖലയിലും ശാസ്ത്രമേഖലയിലും ഇന്ത്യ പുരോ​ഗതി കൈവരിച്ചു. ശാസ്ത്രജ്ഞരെയും സാങ്കേതിക വിദഗ്ധരെയും കുറിച്ച് എപ്പോഴും അഭിമാനിക്കുന്നു. അവർ മുമ്പത്തേക്കാൾ ഉയർന്ന ലക്ഷ്യങ്ങളിലേക്ക് എത്തി. മഹാമാരിയുടെ കാലത്ത് കൊണ്ടുവന്ന പദ്ധതികൾ തുടരാനും അടുത്ത അഞ്ച് വർഷത്തേക്ക് 81 കോടിയിലധികം ആളുകൾക്ക് സൗജന്യ ഭക്ഷ്യധാന്യം നൽകാൻ സർക്കാർ തീരുമാനിച്ചതായും രാഷ്ട്രപതി റിപ്പബ്ലിക് ദിന സന്ദേശത്തിൽ പറഞ്ഞു.(President Droupadi Murmu’s Republic day speech) സൗജന്യ ഭക്ഷ്യധാന്യം ചരിത്രത്തിലെ ഏറ്റവും വലിയ ജനക്ഷേമ പരിപാടിയാണിത്. ദേശീയ വിദ്യാഭ്യാസ നയ’ത്തിൽ, ഡിജിറ്റൽ വിഭജനം നികത്തുന്നതിനും സമത്വത്തിൽ അധിഷ്ഠിതമായ വിദ്യാഭ്യാസ സമ്പ്രദായം കെട്ടിപ്പടുക്കുന്നതിനും അർഹമായ മുൻഗണന നൽകുന്നു. കായിക താരങ്ങൾ അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന്റെ അഭിമാനമുയർത്തി. മണിപ്പൂരിനെ പേരെടുത്ത് പറയാതെ പരാമർശിച്ച രാഷ്ട്രപതി, സമാധാനത്തിനായി വഴിയൊരുക്കണമെന്നും ബുദ്ധന്റെ തത്വങ്ങൾ പ്രസക്തമാണെന്നും ചൂണ്ടിക്കാട്ടി. ചില ഇടത്ത് സ്വന്തം ഭാഗം ശരിയാണെന്ന് വാദിച്ച് പരസ്പരം ഏറ്റുമുട്ടുന്നു. സംഘർഷങ്ങളിൽ അകപ്പെട്ട പ്രദേശങ്ങളിൽ, ആ സംഘർഷങ്ങൾ പരിഹരിക്കുന്നതിനും സമാധാനം സ്ഥാപിക്കുന്നതിനുമുള്ള വഴികൾ കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നു. വർധമാൻ മഹാവീർ, അശോക ചക്രവർത്തി മുതൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി വരെയുള്ളവർഅഹിംസ എന്നത് നേടിയെടുക്കാൻ ബുദ്ധിമുട്ടുള്ള ഒരു ആദർശം മാത്രമല്ല, വ്യക്തമായ സാധ്യതയും എന്നത് തെളിയിച്ചിട്ടുണ്ട്. ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത് രത്ന ലഭിച്ച അന്തരിച്ച മുൻ ബിഹാർ മുഖ്യമന്ത്രി കർപ്പൂരി ഠാക്കൂറിന് രാഷ്ട്രപതി ആദരമർപ്പിച്ചു. സംഭാവനകൾ കൊണ്ട് പൊതുജീവിതം സമ്പന്നമാക്കിയതിന് ഠാക്കൂറിനു ആദരം അർപ്പിക്കുന്നതായി ദ്രൗപദി മുർമു പറഞ്ഞു. Read Also : പ്രചാരണ വിഡിയോയില്‍ അയോധ്യയും ചന്ദ്രയാനും ജി 20യും; ലോക്‌സഭാ തെരഞ്ഞെടുപ്പിനൊരുങ്ങി ബിജെപി അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചരിത്ര പരമായ ചടങ്ങെന്ന് വിശേഷിപ്പിച്ച രാഷ്ട്രപതി, ശ്രീരാമന്റെ പ്രതിഷ്ഠ ചരിത്രപരമായ ചടങ്ങാണെന്ന് പറഞ്ഞു. വനിതാ സംവരണ നിയമം ‘ സ്ത്രീ ശാക്തീകരണത്തിന്റെ വിപ്ലവകരമായ മാധ്യമമാണെന്ന് ദ്രൗപദി മുർമു പറഞ്ഞു. ഇന്ത്യ എപ്പോഴും ഒരു മാതൃകാ രാജ്യമാണ്. നിശബ്ദമായി കഠിനാധ്വാനം ചെയ്യുകയും രാജ്യത്തിന്റെ ഭാവി മെച്ചപ്പെടുത്തുന്നതിൽ വലിയ സംഭാവന നൽകുകയും ചെയ്യുന്നവരാണ് കർഷകരും തൊഴിലാളികളും. കർഷകർക്കും തൊഴിലാളികൾക്കും നന്ദി അറിയിക്കുന്നുവെന്നും രാഷ്ട്രപതി സന്ദേശത്തിൽ വ്യക്തമാക്കി. രാജ്യത്തിന്റെ അഭിമാനമുയർത്തി; കർഷകർക്ക് നന്ദി; അയോധ്യയും പരാമർശിച്ച് രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം

എല്ലാ പൗരന്മാർക്കും റിപ്പബ്ലിക് ദിന ആശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. ഇത് യു​ഗമാറ്റത്തിന്റെ കാലഘട്ടമെന്ന് വിശേഷിപ്പിച്ച രാഷ്ട്രപതി രാജ്യം അമൃതകാലത്തിലേക്ക് നീങ്ങുന്നുവെന്ന് പറഞ്ഞു.…

സംസ്ഥാനത്ത് നദികളിൽ നിന്നുള്ള മണൽവാരൽ പുനരാരംഭിക്കുന്നു

സംസ്ഥാനത്ത് നദികളിൽ നിന്നുള്ള മണൽവാരൽ പുനരാരംഭിക്കുന്നു. റവന്യു സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. കഴിഞ്ഞ 10 വർഷം മുടങ്ങിക്കിടക്കുകയായിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി 2001ലെ…

പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് കെട്ടിടോദ്ഘാടനം 28 ന്

പെരുമ്പടപ്പ് : അത്യാധുനിക സൗകര്യങ്ങളോടെ പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിനായി നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ജനുവരി 28ന് വൈകീട്ട് നാലിന് കായിക വകുപ്പ് മന്ത്രി വി…

മികച്ച ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്കുള്ള പുരസ്കാരം മലപ്പുറം ജില്ലാ കളക്ടര്‍ ഏറ്റുവാങ്ങി

സംസ്ഥാനത്തെ മികച്ച ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കുള്ള പുരസ്കാരം മലപ്പുറം ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് ഏറ്റുവാങ്ങി. എറണാകുളം തൃക്കാക്കര ഭാരത് മാതാ കോളേജില്‍ നടന്ന…

എഴുതാനും വായിക്കാനും അറിയില്ല മനസിലുള്ളത് നൂറായിരം കഥകൾ മത്സ്യകച്ചവടക്കാരന്റെ കഥകൾ ചാക്കു കെട്ടുകൾക്കുള്ളിൽ ചിതലരിക്കുന്നു

പൊന്നാനി: എഴുതാനും വായിക്കാനും അറിയില്ലെങ്കിലും പൊന്നാനി സ്വദേശിയായ കുന്നത്തേതിൽ ഉമ്മറിന്റെ മനസ്സിൽ ചിതലരിക്കുന്ന നൂറായിരം കഥകളുണ്ട്. അക്ഷരങ്ങൾ അറിയാത്ത ഒരു മത്സ്യ കച്ചവടക്കാരന്റെ ഭാവനയിൽ…

റോഡുണ്ടാക്കിയതിന് നന്ദി പറഞ്ഞ് വിദ്യാർഥികൾ

പൊന്നാനി : സ്കൂളിലേക്കുള്ള റോഡ് പുനർനിർമിച്ച് ഗതാഗതയോഗ്യമാക്കിയതിന് നന്ദി അറിയിക്കാൻ വിദ്യാർഥികൾ നഗരസഭാധ്യക്ഷന് മുൻപിലെത്തി. കൊല്ലൻപടി -കടവനാട് അയ്യപ്പൻകാവ് റോഡ് നവീകരിച്ചതിന്റെ നന്ദി രേഖപ്പെടുത്താനാണ്…

കേബിൾ ടി.വി. ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സമ്മേളനം

എടപ്പാൾ : കേബിൾ ടി.വി. ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ എടപ്പാൾ മേഖലാ സമ്മേളനം സംസ്ഥാന എക്‌സി. കമ്മിറ്റിയംഗം എം. രാജ്‌മോഹൻ ഉദ്ഘാടനംചെയ്തു. ചെറുകിട രംഗത്തെ കുത്തകവത്കരണത്തിനെതിരേ…

വിടപറഞ്ഞത് അടിമപ്പെടാത്ത സമരനായകൻ

പൊന്നാനി : അടിമ എന്ന പേരുള്ള സഖാവ് പൊന്നാനിയിലെ പാർട്ടിക്കെന്നും ആവേശമായിരുന്നു. താലൂക്കിലെ കമ്മ്യൂണിസ്റ്റ് സമരഭൂമികയിൽ ആവേശത്തിന്റെ തീജ്വാലയായി തിളങ്ങിനിന്ന പാർട്ടിയുടെ സ്വന്തം സഖാവ്…