എടപ്പാൾ : കേബിൾ ടി.വി. ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ എടപ്പാൾ മേഖലാ സമ്മേളനം സംസ്ഥാന എക്‌സി. കമ്മിറ്റിയംഗം എം. രാജ്‌മോഹൻ ഉദ്ഘാടനംചെയ്തു. ചെറുകിട രംഗത്തെ കുത്തകവത്കരണത്തിനെതിരേ ടി.വി. ഓപ്പറേറ്റർമാർ ഉണർന്നു പ്രവർത്തിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
മേഖലാ പ്രസിഡന്റ് പി. വിജുകുമാർ അധ്യക്ഷനായി. കെ. രത്‌നരാജൻ, കെ.എസ്. വിനോദ്, പി. ബിനീഷ്, എം. സാജിത്, മാധവൻകുട്ടി, സി. സുരേഷ്‌കുമാർ, രഘുനാഥ്, വി. മുസ്തഫ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: കെ.എസ്. വിനോദ് (പ്രസി), പി. വിജുകുമാർ (സെക്ര), കെ.ബി. ബിനീഷ് (ട്രഷ.).