പുലാമന്തോൾ : ജില്ലയിലെ എഴുത്തച്ഛൻ സമുദായ കൂട്ടായ്‌മയുടെ ഇരുപത്തിയഞ്ചാം വാർഷികാഘോഷം ചെറുകര എ.യു.പി. സ്‌കൂളിൽ നജീബ് കാന്തപുരം എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് എളേടത്ത് ശങ്കരനാരായണൻ എഴുത്തച്ഛൻ അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽസെക്രട്ടറി വി.എ. രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ആഘോഷപരിപാടികൾ ഒരുവർഷം നീണ്ടുനിൽക്കും.
തിരൂരിൽ തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കണമെന്ന് എഴുത്തച്ഛൻ സമാജം അധികൃതരോട് ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡൻറ് കെ. രാവുണ്ണിക്കുട്ടി എഴുത്തച്ഛൻ, ട്രഷറർ എം.എൻ. ശശികുമാർ, ജോയിന്റ് സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ, എജുക്കേഷണൽ സൊസൈറ്റി സെക്രട്ടറി സി.എൻ. സജീവൻ, ജില്ലാ സെക്രട്ടറി രാമചന്ദ്രൻ പാണ്ടിക്കാട്, ട്രഷറർ രാമദാസൻ മുഴന്നമണ്ണ, കെ.ടി. കൃഷ്ണകുമാർ, രാജീവ് ചെറുകര തുടങ്ങിയവർ പ്രസംഗിച്ചു. ഡോ. കൃഷ്ണദാസ് എളേടത്തിന്റെ നേതൃത്വത്തിൽ ഗാനമേളയും അരങ്ങേറി.