Breaking
Thu. Aug 6th, 2026

വഞ്ചനാദിനം ആചരിച്ചു

പൊന്നാനി : കേരളപ്പിറവി ദിനത്തിൽ കേന്ദ്രസർക്കാർ ഫാം വർക്കേഴ്സ് ഫെഡറേഷന്റെ (ഐ.ൻ.ടി.യു.സി.) നേതൃത്വത്തിൽ സംസ്ഥാന സീഡ് ഫാം തൊഴിലാളികളുടെ തവനൂർ യൂണിറ്റ് കമ്മിറ്റി വഞ്ചനാദിനം ആചരിച്ചു. കെ.പി.സി.സി. അംഗം അഡ്വ. കെ. ശിവരാമൻ ഉദ്ഘാടനം ചെയ്തു.

ഫാം തൊഴിലാളികൾക്ക് ലഭിക്കാനുള്ള 18 ശതമാനം ടി.എ. കുടിശ്ശിക ഉടൻ അനുവദിക്കുക, ഫാം തൊഴിലാളികൾക്ക് അനുവദിച്ച പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കുക, ഹയർ ഗ്രേഡ് കാഷ്വൽ സർവീസ് പരിഗണിക്കുന്നത് നിർത്തലാക്കിയ എൽ.ഡി.എഫ്. സർക്കാരിന്റെ ഉത്തരവ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് തൊഴിലാളികൾ വഞ്ചനാദിനം ആചരിച്ചത്. കെ. സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. കെ. അബൂബക്കർ, എ.സി. സദാനന്ദൻ എന്നിവർ നേതൃത്വം നൽകി.

Related Post

Leave a Reply

Your email address will not be published. Required fields are marked *