പൊന്നാനി: നഗരസഭയിലെ പ്രധാന വ്യാപാര കേന്ദ്രമായ ചന്തപ്പടിയെ ചന്തമുള്ളതാക്കാൻ പദ്ധതി തയ്യാറായി.ഒന്നരക്കോടി രൂപ ചിലവിലുള്ള പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തിയായി.നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.ചന്തപ്പടി സെൻറർ മുതൽ ഉറൂബ് നഗർ വരെയാണ് പദ്ധതിയുടെ ഭാഗമായി സൗന്ദര്യവത്കരിക്കുക.ചന്തപ്പടിയിലെ പാതയോരം കൈവരികൾ സ്ഥാപിച്ചാകും.പൂന്തോട്ട സമാനമായി ചെടികൾ സ്ഥാപിക്കും.അലങ്കാര വിളക്കുകളും ഹൈമട്സ് വിളക്കുകളും സജ്ജീകരിക്കും.
ഉറൂബ് നഗർ വരെയുള്ള പാതയോരത്തെ ആകർഷകമാക്കുന്ന തരത്തിൽ നിർമ്മാണ പ്രവർത്തികൾ നടത്തും.ഉറുബ് നഗറിനടുത്ത് പുള്ളോണത്ത് അത്താണിയിൽ സർക്കാർ അധീനതയിലുള്ള ഭൂമിയിൽ ടേക്ക് എ ബ്രേക്കും പാർക്കും സ്ഥാപിക്കും.പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന്റെ ഭാഗമായി പൂർത്തീകരിച്ച സർവ്വേയുടെ അടിസ്ഥാനത്തിൽ ചന്തപ്പടി മുതൽ ഉറൂബ് നഗർ വരെയുള്ള കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.ചന്തപ്പടിയിൽ നിലവിലുള്ള ടാക്സി സ്റ്റാൻഡ് മറ്റൊരു ഭാഗത്തേക്ക് പുനസ്ഥാപിക്കും.
ഇതിനായി സ്ഥലം കണ്ടെത്താനുള്ള ആലോചനകൾ പുരോഗമിക്കുകയാണ്.പദ്ധതിയുടെ രണ്ടാം ഘട്ടവും ലക്ഷ്യമിടുന്നുണ്ട്. ഉറൂബ് നഗറിലെ ടേക്ക് ബ്രേക്ക് ശത്തോട് ചേർന്ന് വൈകുന്നേരംപ്രദേശത്തോട് ചേർന്ന് വൈകുന്നേരങ്ങളിൽ ആളുകൾക്ക് വന്നിരിക്കാനും സംസാരിക്കുവാനുള്ള ഇടമാണ് ആലോചിക്കുന്നത്.കഫ്തീരിയ ഇരിപ്പിടങ്ങൾ ലൈറ്റ് എന്നിവ രണ്ടാംഘട്ടത്തിൽ സ്ഥാപിക്കും.