എടപ്പാൾ : ഇ.എസ്.എ. അഖിലേന്ത്യ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിലുണ്ടായ പ്രശ്നത്തിന് ഗാലറിയുടെ ബലക്കുറവും കാരണമായതായി ഒരു വിഭാഗം കാണികൾ.സംഭവദിവസം കളിയിലുണ്ടായ ഫൗളിനെതിരേ കാണികൾ പ്രതിഷേധിക്കുന്നതിനിടയിലാണ് ഗാലറിയുടെ ഒരു ഭാഗം ചെരിഞ്ഞത്.ഇതോടെയാണ് ചിലർ താഴേക്ക് വീണത്. സംഘർഷമുണ്ടായപ്പോൾ അത് പരിഹരിക്കാൻ ശ്രമിക്കാതെ വീഡിയോ പകർത്താൻ സംഘാടകർ ശ്രമിച്ചതും കാണികളെ ചൊടിപ്പിച്ചതായി ഈ വിഭാഗം പറയുന്നു.
എന്നാൽ ഗാലറിക്ക് ബലക്കുറവൊന്നുമുണ്ടായിട്ടില്ലെന്നും പാമ്പിനെ കണ്ടതായ പ്രചാരണത്തോടെ കാണികൾ ഒന്നാകെ എഴുന്നേറ്റ് രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് തകർന്നതെന്ന് പരിക്കേറ്റവർതന്നെ പറഞ്ഞിട്ടുണ്ടെന്നാണ് സംഘാടകരുടെ വാദം. നിർമാണത്തിനെതിരേ ഒരാൾപോലും പരാതി നൽകിയിട്ടില്ലെന്നും ഇവർ പറഞ്ഞു.കാണികൾക്ക് കൂടുതൽ സുരക്ഷിതത്വവും കളി കാണാനുള്ള സൗകര്യവുമൊരുക്കി ഈ ആഴ്ചയോടെത്തന്നെ കളി പുനരാരംഭിക്കുമെന്നും സംഘാടകർ അറിയിച്ചു.