എടപ്പാൾ : ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ എൻ.എസ്.എസ്. വിദ്യാർഥികൾ കൃഷി ചെയ്ത നെല്ല് പാഡി സംഭരിക്കും.നെല്ലിന്റെ വിപണനകാര്യങ്ങൾ ചർച്ച ചെയ്യാനായി മലപ്പുറം പാഡി മാർക്കറ്റിങ് മാനേജർ കെ.എസ്. അമൃത വിദ്യാർഥികളുടെ കൃഷിസ്ഥലം സന്ദർശിച്ചു. ഫീൽഡ് ഓഫീസർ സന്ദീപ് കുമാർ, കാലടി കൃഷി ഓഫീസർ സലിം, പ്രിൻസിപ്പൽ കെ.എം. അബ്ദുൽ ഗഫൂർ, സലാം പോത്തന്നൂർ, സ്റ്റാഫ് സെക്രട്ടറി പി.ടി. സതീഷ്, ഡോ. സയാഫ് അമീൻ, പ്രോഗ്രാം ഓഫീസർ സി.വി. പ്രിനേഷ്, സ്ഥലമുടമ സുരേന്ദ്രൻ, നെൽകർഷകൻ വേലായുധൻ എന്നിവർ പങ്കെടുത്തു