എടപ്പാൾ : സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ദുരവസ്ഥ പരിഹരിക്കാനും ജനോപകാരപ്രദമായ സൗകര്യങ്ങളേർപ്പെടുത്താനുമാവശ്യപ്പെട്ട് യു.ഡി.എഫ്. പഞ്ചായത്ത് കമ്മിറ്റി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുകയ്ക്ക് നിവേദനം നൽകി.
ആശുപത്രിയിൽ ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവുമൂലം രോഗികൾക്ക് ആവശ്യമായ സേവനം ലഭിക്കാത്ത അവസ്ഥയാണ്. ജില്ലാ വികസന സമിതിയംഗം ഇബ്രാഹിം മൂതൂർ, യു.ഡി.എഫ്. എടപ്പാൾ പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ എസ്. സുധീർ, കൺവീനർ ഹാരിസ് തൊഴുത്തിങ്ങൽ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി. രവീന്ദ്രൻ, റഫീഖ് പിലാക്കൽ, കെ.വി. മജീദ് എന്നിവരാണ് നിവേദനം നൽകിയത്.