എടപ്പാൾ : ജില്ലാ ശുചിത്വമിഷൻ മാലിന്യമുക്തം നവകേരളം ‘സ്വച്ഛതാ ഹി സേവ’യുമായി ബന്ധപ്പെട്ട് നടത്തിയ ചിത്രരചനാ മത്സരത്തിലെ തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ പ്രദർശനം കോലൊളൊമ്പ് ഗവ. യു.പി. സ്കൂളിൽ നടന്നു. മാലിന്യമുക്തം നവകേരളം കാമ്പയിനിന്റെ ഭാഗമായി വിദ്യാർഥികളിൽ ശുചിത്വശീലം വളർത്തിയെടുക്കുന്നതിനും മാലിന്യസംസ്കരണത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനും വേണ്ടിയാണ് പ്രദർശനം സംഘടിപ്പിച്ചത്. മലപ്പുറം ജില്ലാശുചിത്വ മിഷൻ അസിസ്റ്റന്റ് കോഡിനേറ്റർ ടി.എസ്. അഖിലേഷ് അധ്യക്ഷനായി. ശുചിത്വ മിഷൻ പ്രതിനിധികളായ ടി. റീം ബുഷ്‌റ, ആർ.ജി. രാഗി, കെ. ജ്യോതി, ടി. സാലിഹ്, ഒ.പി. മുബഷിറ, കെ. രമ്യ, പ്രഥമാധ്യാപിക കെ. സതീദേവി എന്നിവർ പ്രസംഗിച്ചു.