പാലപ്പെട്ടി: പാലപ്പെട്ടി അമ്പലത്തിന് സമീപം ഞായറാഴ്ച രാത്രി 8:30 ഓടെയാണ് കാറിൽ ബൈക്ക് തട്ടി അപകടം. അപകടത്തിൽ പരിക്ക് പറ്റിയ ബൈക്ക് യാത്രികരും അണ്ടത്തോട് സ്വദേശികളുമായ ഷജീർ, ഭാര്യ റുക്സാന, മകൻ സയാൻ (5) എന്നിവരെ പുത്തൻപള്ളി കെ എം എം ആശുപത്രിയിലും തുടർന്ന് എടപ്പാളിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സക്കായി റുക്സാന സയാൻ എന്നിവരെ കോട്ടക്കൽ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.