തിരൂർ : പ്രകൃതിയെ ചൂഷണംചെയ്യാതെ മണ്ണിനെയും സമൂഹത്തെയും അധ്വാനംകൊണ്ടു സമ്പന്നമാക്കിയ അടിസ്ഥാന ജനവിഭാഗങ്ങളാണ് യഥാർഥത്തിൽ ഉന്നതകുലജാതരെന്ന് കേരള ദളിത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രൻ.കേരള ദളിത് മഹിളാ ഫെഡറേഷൻ (കെ.ഡി.എം.എഫ്.) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ സമ്പൂർണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ബഹുഭൂരിപക്ഷം വരുന്ന അടിസ്ഥാന ജനവിഭാഗങ്ങളെ ചൂഷണംചെയ്തും അവർക്കുമേൽ അധികാരപ്രയോഗം നടത്തി സമ്പത്താർജിച്ചും ജീവിച്ചവരെ അധമകുലജാതർ എന്നാണ് വിളിക്കേണ്ടതെന്നു അദ്ദേഹം പറഞ്ഞു.
സ്വാഗതസംഘം ജനറൽകൺവീനർ പി. സരസ്വതി അധ്യക്ഷതവഹിച്ചു. ഡോ. വിനീതാ വിജയൻ, ഐവർകാല ദിലീപ്, രാജൻ മഞ്ചേരി, വിജയൻ സി. കുട്ടമത്ത്, ശൂരനാട് അജി, ഉഷാ രാജു, സി.കെ. സുശീല, ബീന ലാൽജി, ബിന്ദു കരിനിലം, മോളി സുരേഷ്, ഗീതാ ബാബു തുടങ്ങിയവർ പ്രസംഗിച്ചു.രാഷ്ട്രീയ അധികാരവും ദളിത് വനിതകളും എന്ന വിഷയത്തിൽ നടന്ന ചർച്ചാസമ്മേളനം കെ.ഡി.എഫ്. സംസ്ഥാന ജനറൽസെക്രട്ടറി രാജൻ വെമ്പിളി ഉദ്ഘാടനംചെയ്തു. കേരള ദളിത് മഹിളാ ഫെഡറേഷന്റെ ശക്തിപ്രകടനം നടന്നു.