പൊന്നാനി : നവകേരളസദസ്സ് വിജയിപ്പിക്കുന്നതിനായി നഗരസഭാതല സംഘാടകസമിതി രൂപവത്കരിച്ചു. 27-ന് ഹാർബറിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരളസദസ്സ്.
സംഘാടകസമിതി യോഗം സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം അജിത് കൊളാടി ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടർ ബിനുമോൾ, മുൻ നഗരസഭാധ്യക്ഷൻ സി.പി. മുഹമ്മദ് കുഞ്ഞി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ രഞ്ജിനി, ബിന്ദു സിദ്ധാർഥൻ, ടി. മുഹമ്മദ് ബഷീർ, രജീഷ് ഊപ്പാല, സജിറൂൺ, വിദ്യാഭ്യാസ ഓഫീസർ സോജ, പോലീസ് ഇൻസ്‌പെക്ടർ വിനോദ് വലിയാറ്റൂർ എന്നിവർ പ്രസംഗിച്ചു.
ശിവദാസ് ആറ്റുപുറം ചെയർമാനും നഗരസഭാ സെക്രട്ടറി സജീറൂൺ ജനറൽ കൺവീനറുമായി 101 അംഗ സംഘാടകസമിതി രൂപവത്കരിച്ചു. വാർഡുതല സംഘാടകസമിതി രൂപവത്കരണയോഗങ്ങൾ ഞായറാഴ്ച ആരംഭിക്കും. വീട്ടുമുറ്റയോഗങ്ങളും സംഘടിപ്പിക്കും.