പൊന്നാനി: കേന്ദ്ര ബജറ്റിൽ കേരളത്തോട് കാണിച്ച അവഗണനക്കെതിരെ 25ന് മലപ്പുറം ജിഎസ്ടി ഓഫീസിലേക്ക് നടത്തുന്ന പ്രതിഷേധ മാർച്ചിൻ്റെ ഭാഗമായി സിപിഐ എം പൊന്നാനി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ 22 വരെ നടക്കുന്ന കാൽനട പ്രചരണ ജാഥക്ക് പെരുമ്പടപ്പ് വന്നേരിയിൽ നിന്ന് തുടക്കം. ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ. പി കെ ഖലീമുദ്ധീൻ ക്യാപ്റ്റനും അഡ്വ. ഇ സിന്ധു വൈസ് ക്യാപ്റ്റനും ഏരിയ സെക്രട്ടറി സി പി മുഹമ്മദ് കുഞ്ഞി മാനേജറുമായാണ് ജാഥ. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡൻ്റ് പ്രൊഫ.എം എം നാരായണൻ ജാഥാ ക്യാപ്റ്റന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം എം സുനിൽ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം ടി എം സിദ്ധീഖ്, ഏരിയ കമ്മിറ്റി അംഗങ്ങളായ സുനിൽ കാരാട്ടേൽ, റിയാസ് പഴഞ്ഞി, തേജസ് കെ ജയൻ എന്നിവർ സംസാരിച്ചു.

ലോക്കൽ സെക്രട്ടറി എ കെ നവാസ് സ്വാഗതവും ബ്രാഞ്ച് സെക്രട്ടറി ടി ഷാജി നന്ദിയും പറഞ്ഞു.ബുധനാഴ്ച രാവിലെ 9.30 ന് പെരുമ്പടപ്പിലെ പാറയിൽ നിന്നാരംഭിച്ച ജാഥ കുണ്ടു ബസാർ, പാലപ്പെട്ടി, പുതിയിരുത്തി, അയ്യോട്ടിച്ചിറ, വെളിയങ്കോട്, വടക്കേപ്പുറം, പുതുപൊന്നാനി, ചുവന്ന റോഡ് എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം പൊന്നാനി ബസ്സ്റ്റാൻ്റ് പരിസരത്ത് സമാപിക്കും. വ്യാഴം രാവിലെ 9 ന് പൊന്നാനി നഗരത്തിലെ തെക്കേ പുറത്ത് നിന്നാരംഭിച്ച് വെകീട്ട് 6.30ന് കൊല്ലൻ പടിയിൽ സമാപിക്കും.22 ന് എരമംഗലത്ത് നടക്കുന്ന സമാപന സമ്മേളനം പി നന്ദകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും.

Related Post

Leave a Reply

Your email address will not be published. Required fields are marked *