ചങ്ങരംകുളം : ആലങ്കോട് ആര്യങ്കാവ് ഭഗവതി ക്ഷേത്രത്തിൽ ഉത്സവം ആഘോഷിച്ചു. ചൊവ്വാഴ്ച പുലർച്ചെ 4.30-ന് പ്രത്യേക പൂജകൾക്ക് മേൽശാന്തി കുറുവ മന അർജുൻ നമ്പൂതിരി കാർമികത്വം വഹിച്ചു. എട്ടിന് പറവെപ്പ്, ഉച്ചയ്ക്കുശേഷം മേതൃകോവിൽ ക്ഷേത്രത്തിൽനിന്ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ആന എഴുന്നള്ളിപ്പ് എന്നിവയുണ്ടായി. വൈകുന്നേരം വിവിധ സ്ഥലങ്ങളിൽനിന്നുള്ള വരവുകൾ ക്ഷേത്രമൈതാനത്തെത്തി. തുടർന്ന് ഫാൻസി വെടിക്കെട്ട്, തായമ്പക എന്നിവയുണ്ടായി. തൃശ്ശൂർ കലാകൈരളിയുടെ മെഗാ ഷോയും നടന്നു.