പൊന്നാനി : തൊഴിലാളികളുടെ സേവനവ്യവസ്ഥകൾ പരിഷ്‌കരിക്കുക, സ്ത്രീ തൊഴിലാളികളടക്കമുള്ളവർക്ക് പ്രാഥമികസൗകര്യത്തിന് സംവിധാനമൊരുക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് സി.ഐ.ടി.യു. പ്രവർത്തകർ നഗരസഭാ കാര്യാലയത്തിലേക്ക് മാർച്ചും ധർണയും നടത്തി. ജില്ലാസെക്രട്ടറി വി.പി. സക്കറിയ ഉദ്ഘാടനംചെയ്തു. സുരേഷ് കാക്കനാത്ത് അധ്യക്ഷനായി. എം.എ. ഹമീദ്, എൻ.കെ. ഹുസൈൻ, എൻ. സിറാജുദ്ദീൻ, യൂസഫ്, ബാബു പടിയത്ത് എന്നിവർ പ്രസംഗിച്ചു.