എടപ്പാൾ : വട്ടംകുളം കുറ്റിപ്പാല പറക്കോട്ടയിൽ ഭഗവതീക്ഷേത്രത്തിലെ താലപ്പൊലിക്ക് തുടക്കമായി.ബുധനാഴ്ച മൂക്കൻചാത്തനാട്ടം, ഭഗവതിയാട്ടം, മേളം, കോമരം, ചെണ്ടമേളം, താലം എന്നിവയോടെ എഴുന്നള്ളിപ്പും വിവിധ ദേശവരവുകളും പകൽപ്പൂരത്തിൽ നടക്കും.രാത്രി ക്ഷേത്രപാലനാട്ടം, തിരിയുഴിച്ചിൽ, പന്തലടക്കൽ എന്നിവയും നടക്കും. ഉത്സവത്തിന്റെ മുന്നോടിയായി ചൊവ്വാഴ്ച രാത്രി തായമ്പക, നാടൻപാട്ട് എന്നിവ നടന്നു.