എരമംഗലം : വിദ്യാർഥികളിൽനിന്ന് യൂണിഫോം, റെക്കോഡ് എന്നിവയ്ക്ക് അമിത ഫീസ് വാങ്ങി ഗുണനിലവാരമില്ലാത്ത തുണി വിതരണം ചെയ്യുന്നുവെന്നാരോപിച്ച് എസ്.എഫ്.ഐ. പ്രവർത്തകർ മാറഞ്ചേരി ഗവ. ഐ.ടി.ഐ.യ്ക്ക് മുന്നിൽ പ്രതിഷേധസമരം നടത്തി.
പ്രതിഷേധസമരം എസ്.എഫ്.ഐ. പൊന്നാനി ഏരിയാ സെക്രട്ടറി അഡ്വ. ദിൽഷാദ് കബീർ ഉദ്‌ഘാടനം ചെയ്‌തു. പ്രിൻസിപ്പൽ ജനാധിപത്യവിരുദ്ധമായാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും കോളേജിൽ തുടർക്കഥയാവുന്ന സാമ്പത്തിക ക്രമക്കേടിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഹമ്മദ് അഫ്‌സൽ അധ്യക്ഷത വഹിച്ചു. യാസീൻ, ഷാജി കൃഷ്‌ണ എന്നിവർ പ്രതിഷേധസമരത്തിന് നേതൃത്വം നൽകി.