പൊന്നാനി : പുഴമ്പ്രം വിവേകാനന്ദ വായനശാല വിദ്യാഭ്യാസകേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന് അണ്ടിത്തോട് ഭഗവതി ക്ഷേത്രം മേൽശാന്തി സുഭാഷ് തേറയിൽ തറക്കല്ലിട്ടു. വിവേകാനന്ദ ഭാരവാഹികളായ ടി. രതീഷ്, കെ. രെജീഷ്, പി. മഹേഷ്, എം.വി. ബിനീഷ്, എം.വി. ബിബിൻ, പി. സനൂപ്, പി.വി. സന്ദീഷ് എന്നിവർ നേതൃത്വം നൽകി.