താനൂർ : കേരള ആരോഗ്യശാസ്ത്ര സർവകലാശാലയിൽനിന്ന് ഫിസിയോതെറാപ്പി ബിരുദത്തിൽ ഒന്നാംറാങ്ക് നേടിയ സി. ആയിഷ സൽസയെ ജന്മനാട്ടിൽ അനുമോദിച്ചു. താനൂർ നഗരസഭാധ്യക്ഷൻ റഷീദ് മോര്യ ഉപഹാരം കൈമാറി. വാർഡ് കൗൺസിലർ കെ. ഷാഹിദ അധ്യക്ഷയായി. റിട്ട. പ്രൊഫ. കെ. ഉണ്ണി, പി. ഷാഫി, പ്രേമനാഥൻ താനൂർ, സി.പി. അഷ്റഫ്, എ.കെ. ഉമ്മർ, കെ. കുഞ്ഞിമോൻ, അങ്കണവാടി സൂപ്പർവൈസർ വിജയ, സി.ഡി.എസ്. റസിയ, സജീർ പൂതേരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.