തിരൂർ : കേരളത്തിലെ ആരോഗ്യരംഗത്തെ മികച്ച നേട്ടങ്ങൾക്ക് കാരണം ആശുപത്രികളുടെ പ്രവർത്തനങ്ങളിലെ ജനകീയ പങ്കാളിത്തമാണെന്ന് മന്ത്രി വി. അബ്ദുറഹ്‌മാൻ പറഞ്ഞു. വെട്ടം സാമൂഹികാരോഗ്യകേന്ദ്രത്തിൽ തിരൂർ ബ്ലോക്ക് പഞ്ചായത്ത് നവീകരിച്ച ഒ.പി. കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.ജനകീയ പങ്കാളിത്തം ഉറപ്പായതോടെ ആശുപത്രി ജീവനക്കാരെയും ഡോക്ടർമാരെയും സഹായിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പൊതുസമൂഹവും രംഗത്തിറങ്ങിയെന്നും മന്ത്രി പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. യു. സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു.
പബ്ലിക്ക് ഹെൽത്ത് ലബോറട്ടറി കുറുക്കോളി മൊയ്തീൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. യു.എച്ച്.ഐ.ഡി. വിതരണം വെട്ടം പഞ്ചായത്ത് പ്രസിഡൻറ് നൗഷാദ് നെല്ലാഞ്ചേരി ഉദ്ഘാടനം ചെയ്തു. കാർഡ് വൈസ് പ്രസിഡൻറ് രജനി മുല്ലയിൽ ഏറ്റുവാങ്ങി. ഇ-ഹെൽത്ത് ഡി.എം.ഒ. ഡോ. ആർ. രേണുക ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് വൈസ് പ്രസിഡൻറ് പ്രീത പുള്ളിക്കൽ, ഉഷ കാവീട്ടിൽ, പി.പി. നാസർ, ടി. ഇസ്മായിൽ, ഡോ. ഇ.പി. അസ്ഹർ, അസി. എൻജിനീയർ ജുലൈത്ത്, ഡോ. ടി.എൻ. അനൂപ്, എം.പി. മുഹമ്മദ് കോയ, വി. തങ്കമണി തുടങ്ങിയവർ പങ്കെടുത്തു.