കുറ്റിപ്പുറം : ദേശീയപാതയിൽ മിനിപമ്പയ്ക്കു സമീപത്ത് ലോറിയും വാനും കൂട്ടിയിടിച്ച് 3 പേർക്ക് പരുക്ക്. വാനിലുണ്ടായിരുന്ന കണ്ണൂർ സ്വദേശികൾക്കാണ് പരുക്കേറ്റത്. ഇവരെ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് അപകടം. കണ്ണൂരിൽ നിന്ന് ഗുരുവായൂരിലേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന വാനിൽ എതിരെ വന്ന ലോറി ഇടിക്കുകയായിരുന്നു. അപകടത്തിൽ വാൻ ഭാഗികമായി തകർന്നു. പൊലീസ് എത്തിയാണ് ദേശീയപാതയിലെ ഗതാഗത തടസ്സം ഒഴിവാക്കിയത്. ഇതേ സ്ഥലത്ത് കഴിഞ്ഞ ദിവസം കാറും ജീപ്പും കൂട്ടിയിടിച്ചിരുന്നു.