പൊന്നാനി : തൃശ്ശൂരിൽ നടക്കുന്ന സ്ത്രീശക്തി സംഗമത്തിന്റെ ഭാഗമായി ബി.ജെ.പി. മണ്ഡലം കമ്മിറ്റി മഹിളാ കൺവെൻഷൻ നടത്തി.

എ.വി. ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന പരിപാടി ബി.ജെ.പി. ജില്ലാ അധ്യക്ഷൻ രവി തേലത്ത് ഉദ്ഘാടനംചെയ്തു. മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് സുബിഷ രമേശ് അധ്യക്ഷതവഹിച്ചു. രാജീവ് കല്ലംമുക്ക്, കെ. ഗിരീഷ്‌കുമാർ, ബീന സന്തോഷ്, കെ.യു. ചന്ദ്രൻ, കെ.പി. മാധവൻ, ഷിനി പ്രകാശൻ, ലതിക സുകുമാരൻ, ഭാഗ്യലക്ഷ്മി, ജിനി രാജേഷ്, ഷിജി രതീഷ്, അനിത ശശിധരൻ എന്നിവർ പ്രസംഗിച്ചു. പുതുതായി പാർട്ടിയിൽ അംഗങ്ങളായവരെ ജില്ലാപ്രസിഡന്റ് ഹാരമണിയിച്ച് സ്വീകരിച്ചു. സമ്മേളനത്തിനുശേഷം മഹിളാ പ്രവർത്തകരുടെ പ്രകടനവും നടന്നു

Related Post

Leave a Reply

Your email address will not be published. Required fields are marked *