എടപ്പാൾ : മാലിന്യ മുക്തം നവകേരളം അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനത്തിന്റെ ഭാഗമായി വട്ടംകുളം ഗ്രാമപ്പഞ്ചായത്തിലെ പ്രധാനയിടമായ എടപ്പാളിനെ ഹരിതടൗൺ ആയി പ്രഖ്യാപിച്ചു. വട്ടംകുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.എ. നജീബ് പ്രഖ്യാപനം നടത്തി. വൈസ് പ്രസിഡന്റ് ഫസീല സജീബ് അധ്യക്ഷയായി. സെക്രട്ടറി ആർ. രാജേഷ്, ഹസൈനാർ നെല്ലിശ്ശേരി, ഇ.എസ്. സുകുമാരൻ, വി.പി. അനിത, ടി.എസ്. രജീഷ്, കെ. നീന, പി.പി. നജ്മത്ത്, സതീഷ് അയ്യാപ്പിൽ, ഫിറ്റ് വെൽ ഹസൻ, എൻ.ആർ. അനീഷ് തുടങ്ങിയവർ പ്രസംഗിച്ചു.