തിരൂർ : തിരുവനന്തപുരത്ത് ആശ വർക്കർമാർ നടത്തിവരുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബി.ജെ.പി. മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരൂർ ടൗണിൽ ഐക്യദാർഢ്യറാലി നടത്തി.ബി.ജെ.പി. മുൻ ജില്ലാ പ്രസിഡന്റ് രവി തേലത്ത് റാലി ഉദ്ഘാടനംചെയ്തു.വെസ്റ്റ് ജില്ലാ പ്രസിഡന്റ് ദീപ പുഴക്കൽ, മേഖലാ പ്രസിഡന്റ് വി. ഉണ്ണിക്കൃഷ്ണൻ, മേഖലാ ജനറൽ സെക്രട്ടറി പ്രേമൻ, സംസ്ഥാനസമിതി അംഗം കെ. നാരായണൻ, ശശി പരാരമ്പത്ത്, സത്താർ ഹാജി തുടങ്ങിയവർ നേതൃത്വംനൽകി.