തവനൂർ : തൃക്കണാപുരം ജി.എൽ.പി. സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു. വിദ്യാർഥികളുടെ ശാസ്ത്ര മികവുകൾ, ചിത്രരചനകൾ, കഥ, കവിത രചനകകളും പ്രീ പ്രൈമറി വിഭാഗത്തിന്റെ ശാസ്‌ത്രോത്സവവും ഗണിതോത്സവവും പരിപാടിയുടെ ഭാഗമായി നടന്നു. പഠനോത്സവം തവനൂർഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.വി. ശിവദാസ് ഉദ്ഘാടനംചെയ്തു.
പി.ടി.എ. പ്രസിഡന്റ് ഇബ്രാഹിം അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷൻ എ.പി. വിമൽ, പഞ്ചായത്തംഗം സി. സബിൻ, ബി.ആർ.സി. കോഡിനേറ്റർ പി. വിശ്വംഭരൻ, പ്രഥമാധ്യാപിക കെ. ദേവി, അധ്യാപികമാരായ സി.വി. ശോഭന, എം. ജയശ്രീ, ടി. ലത, ഇ. ഊർമിള, ഇ. ഷംല എന്നിവർ പ്രസംഗിച്ചു.