എടപ്പാൾ : ഗ്രാമപ്പഞ്ചായത്ത്, കൃഷിഭവൻ, അങ്കണവാടികൾ തുടങ്ങി എടപ്പാൾ ഗ്രാമപ്പഞ്ചായത്തിനു കീഴിലെ സ്ഥാപനങ്ങളെല്ലാം ഇനി സൂര്യപ്രഭയിൽ പ്രകാശിക്കും. പഞ്ചായത്ത് ഓഫീസടക്കമുള്ള സ്ഥാപനങ്ങളിലേക്കെല്ലാം സോളാർ വൈദ്യുതി ഉത്പാദിപ്പിക്കാനായി സ്ഥാപിച്ച സോളാർ എനർജി ഉത്പാദന യൂണിറ്റിന്റെ ഉദ്ഘാടനം കെ.ടി. ജലീൽ എം.എൽ.എ. നിർവഹിച്ചതോടെയാണ് പഞ്ചായത്ത് സൗരോർജ ഉത്പാദനത്തിൽ സ്വയംപര്യാപ്തമാകുന്നത്.
പത്തു ലക്ഷം രൂപ ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തിയാണ് കൃഷിഭവൻ കെട്ടിടത്തോടനുബന്ധിച്ച് സൂര്യപ്രഭ എന്ന പേരിൽ പദ്ധതി സ്ഥാപിച്ചത്.20 കിലോ വാട്ട് ഉത്പാദനശേഷിയുള്ള യൂണിറ്റിൽനിന്ന് പ്രതിദിനം 100 യൂണിറ്റു വരെ വൈദ്യുതി ലഭിക്കും.ഇത് കെ.എസ്.ഇ.ബി. ഗ്രിഡിലേക്ക് കൈമാറിയാണ് പഞ്ചായത്തിനും കീഴിലുള്ള ഘടകസ്ഥാപനങ്ങൾക്കും തെരുവുവിളക്കുകൾക്കുമാവശ്യമായ ഊർജം സംഘടിപ്പിക്കുന്നത്.
ഉദ്ഘാടന സമ്മേളനത്തിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.വി. സുബൈദ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ. പ്രഭാകരൻ, എ. ദിനേശൻ, കെ.വി. ഷീന, കെ.പി. സിന്ധു, വി.പി. വിദ്യാധരൻ, അഡ്വ.കെ. വിജയൻ, സി. രവീന്ദ്രൻ, അനർട്ട് ജില്ലാ കോഡിനേറ്റർ ദിൽഷാദ്, ഷൈന എന്നിവർ പ്രസംഗിച്ചു.