മാറഞ്ചേരി :   മാറഞ്ചേരി പഞ്ചായത്തിലെ ഏക ഉല്ലാസ പാർക്കായ ബിയ്യം പാർക്ക് അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിട്ട് 6 മാസമാകുന്നു. അപകടകരാംവിധം തുരുമ്പെടുത്ത കുട്ടികളുടെ റൈഡുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതിന്നാണ് ജില്ലാ ടൂറിസം വകുപ്പിന് കീഴിലുള്ള പാർക്ക് കഴിഞ്ഞ വർഷം സെപ്റ്റമ്പറിൽ അടക്കുന്നത്. ദീർഘകാലമായി സന്നദ്ധ സംഘടനകളും നാട്ടുകാരും ആവശ്യപ്പെട്ടാണ് വളരെ വൈകി അറ്റകുറ്റപ്പണികൾ നടത്തുന്നതിന് ഡി.റ്റി.പി.സി. തയ്യാറായത്. അറ്റകുറ്റപ്പണികൾ നടത്തുന്നതിന് 6 ലക്ഷം രൂപക്കാണ് കരാർ നൽകിയിരുന്നത്.
രണ്ട് മാസം കൊണ്ട് അറ്റകുറ്റപ്പണി പൂർത്തിയായിട്ടും പാർക്ക് തുറന്ന് കൊടുക്കാൻ അധികൃതർ തയ്യാറായിട്ടില്ല.പാർക്കിലെ പ്രവേശനം ടിക്കറ്റ് വെച്ച് ആക്കുന്നതിന് പുറമെയുള്ള കരാറുകാർക്ക് ടെണ്ടർ കൊടുത്തിരിക്കുന്നത് കൊണ്ടാണ് പാർക്ക് തുറക്കാൻ വൈകുന്നതെന്നാഞ്ഞ് അധികൃതർ പറയുന്നത്.നിലവിൽ ഒരു റൈഡും പുതുതായി കൊണ്ട് വരാതെയും പാർക്കിൻ്റെ സൗകര്യങ്ങൾ വർദ്ധിപ്പിക്കാതെയുമാണ് പ്രവേശന ഫീസ് ഏർപെടുത്താൻ ജില്ലാ ടൂറിസം വകുപ്പ് ശ്രമിക്കുന്നത്.
ബിയ്യം കായലോരത്ത് ലക്ഷങ്ങൾ ചെലവഴിച്ച് എം.പി. ഫണ്ടിൽ നിന്ന് നിർമ്മിച്ച ഓപ്പൺഹെൽത്ത് പാർക്ക് ജനങ്ങൾക്ക് വേണ്ടി കഴിഞ്ഞ ദിവസം തുറന്ന് കൊടുത്തിരുന്നു.
പാർക്കിൽ പ്രവേശന ഫീസ് ഈടാക്കാനുള്ള അധികൃതരുടെ നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭം നടത്താൻ നാട്ടുകാരും സന്ന സംഘടനകളും തയ്യാറെടുക്കുകയാണ്

Related Post

Leave a Reply

Your email address will not be published. Required fields are marked *