എടപ്പാൾ : വിലകൂടിയ അരി ഇനങ്ങളിലൊന്നായ നസർഭാത്ത് എടപ്പാളിലും. എടപ്പാൾ കൃഷിഭവന്റെ സഹായത്തോടെ അയിലക്കാട് സുപാരിപ്പടിയിൽ പറയംവളപ്പിൽ ഷബീർ ആണ് തന്റെ കൃഷിയിടത്തിൽ വയലറ്റ് നിറത്തിൽ മനോഹരമായ പൂന്തോട്ടംപോലെ വളരുന്ന നസർഭാത്ത് നെൽവിത്ത് കൃഷിചെയ്തിട്ടുള്ളത്.കിലോയ്ക്ക് 300 രൂപ വിലയുള്ള ഈ അരി മഹാരാഷ്ട്രയിലാണ് വ്യാപകമായുള്ളത്. ഹൃദയത്തിന്റെയും നാഡീവ്യൂഹങ്ങളുടെയും ആരോഗ്യത്തിന് ഏറ്റവും ഗുണകരമായ ഔഷധപ്രാധാന്യമുള്ളതാണ് നസർഭാത്ത് അരി. പ്രമേഹരോഗികൾക്കും ഇതു കഴിക്കാം.

25 സെന്റിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ഈ വിത്ത് ഷബീർ കൃഷിയിറക്കിയത്. കൃഷി ഓഫീസർ എം.പി. സുരേന്ദ്രൻ മുൻകൈയെടുത്താണ് വിത്തു സംഘടിപ്പിച്ചും കൃഷിരീതികൾ നിർദ്ദേശിച്ചും ഷമീറിനൊപ്പം നിന്നത്. വെള്ളം അധികമാവശ്യമില്ലെന്നതും രോഗകീടബാധ കുറവാണെന്നതുമാണ് പ്രധാന ആകർഷണം. 110-120 ദിവസംകൊണ്ട് വിളവെടുക്കാനാകും. സാധാരണ മില്ലുകളിൽ കുത്തിയെടുത്ത് കുത്തരിയായി ഉപയോഗിക്കാം. വിളഞ്ഞ അരിക്ക് നല്ല ചുവപ്പ് നിറമാണ്. എടപ്പാൾ അയിലക്കാട്ട് ഷബീർ കൃഷിചെയ്ത നസർഭാത്ത് നെല്ല്

Related Post

Leave a Reply

Your email address will not be published. Required fields are marked *