താനൂർ : താനൂർ സഞ്ചാര ഗ്രന്ഥാലയവും ശോഭാ സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയും സംയുക്തമായി മഹാകവി വള്ളത്തോളിന്റെ അറുപത്തിയേഴാം ചരമവാർഷികാചരണം നടത്തി. തിരൂർ വള്ളത്തോൾ സ്മാരക കലാ-സാംസ്കാരികകേന്ദ്രം ചെയർമാൻ ഗോപിനാഥ് ചേന്നര ഉദ്ഘാടനംചെയ്തു. വള്ളത്തോൾ കൃതികൾ വിദ്യാലയങ്ങളിൽ പാഠ്യവിഷയമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പിടിഎ പ്രസിഡൻറ് ടി.എം. സുനീർ ബാബു അധ്യക്ഷനായി. സ്മാരക കേന്ദ്രം കൺവീനർ ടി.ടി. വാസുദേവൻ മുഖ്യപ്രഭാഷണം നടത്തി. വള്ളത്തോൾ കവിതയുടെ നൃത്താവിഷ്കാരം ഋതുനന്ദന അവതരിപ്പിച്ചു. ടി. ബാലകൃഷ്ണൻ, എ. റസിയ , പി.വി. ബിജന, കെ. രാജഗോപാൽ, വി. ശ്യാം, പി. ഫാത്തിമ ഹന തുടങ്ങിയവർ സംസാരിച്ചു.