പൊന്നാനി : കെഎസ്ആർടിസി ഡിപ്പോയ്ക്ക് കീഴിൽ ആരംഭിച്ച ഡ്രൈവിങ് പരിശീലന യൂണിറ്റ് പി. നന്ദകുമാർ എംഎൽഎ ഉദ്ഘാടനംചെയ്തു. നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം അധ്യക്ഷനായി.കുറഞ്ഞ ചെലവിൽ ഗുണനിലവാരമുള്ളതും ശാസ്ത്രീയവുമായ ഡ്രൈവിങ് പരിശീലനം ലഭ്യമാക്കുകയും പുതിയ ഡ്രൈവിങ് സംസ്കാരം വളർത്തിയെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യവുമായാണ് കെഎസ്ആർടിസി ഡ്രൈവിങ് പരിശീലനകേന്ദ്രം ആരംഭിച്ചത്. നഗരസഭാംഗം സഹീല, മലപ്പുറം അഡ്മിനിസ്‌ട്രേഷൻ ഓഫീസർ അൻസാർ, എംവിഐ എം.വി. അരുൺ, ജനൽ കൺട്രോളിങ് ഇൻസ്പെക്ടർ കെ. വിശ്വംഭരൻ, സൂപ്രണ്ട് സജിനി, അസി. ഡിപ്പോ എൻജിനീയർ സുനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.എസ്‌സി, എസ്ടി വിഭാഗത്തിന് പരിശീലനത്തിൽ 20 ശതമാനം ഫീസിളവുണ്ട്. ഫോൺ: 0494 2666397, 9895106640, 9846467721.