എടപ്പാൾ: ബി ഡി കെ പൊന്നാനി താലൂക്ക് കമ്മിറ്റിയും എടപ്പാൾ ഹോസ്പിറ്റൽ ബ്ലഡ് സെന്ററും സംയുക്തമായി താലൂക്കിലെ രക്ത ദൗർലഭ്യത പരിഹരിക്കാന്‍ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. റമളാൻ മാസക്കാലത്ത് വിശ്വാസികൾ വ്രതനുഷ്ടാനത്തിലായതിനാൽ താലൂക്കിൽ വർദ്ധിച്ചു വരുന്ന രക്ത ദൗർലഭ്യത കണക്കിലെടുത്താണ് അടിയന്തര രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. എടപ്പാൾ ഹോസ്പിറ്റൽ ബ്ലഡ് സെന്ററിൽ വെച്ച് രാത്രി 7മണി മുതൽ 9 വരെ നടന്ന ക്യാമ്പിൽ 21 പേർ രജിസ്റ്റർ ചെയ്യുകയും 16 പേർ സന്നദ്ധ രക്‌തദാനം നിർവ്വഹിക്കുകയും ചെയ്തു.

അമീൻ, അഖില കല്ലയിൽ, ഗ്രീഷ്മ, ആർച്ച,എന്നിവരും ബി ഡി കെ മലപ്പുറം ജില്ലാ താലൂക്ക് ഭാരവാഹികളായ ജുനൈദ് നടുവട്ടം,അഭിലാഷ് കക്കിടിപ്പുറം,
, അലി ചേക്കോട്, രഞ്ജിത്ത് കണ്ടനകം, എന്നിവരും ചേർന്ന് നേതൃത്വം നൽകി.രക്തദാനം നിർവഹിച്ചവർക്കും സഹകരിച്ചവർക്കും നേതൃത്വം നൽകിയവർക്കും ബി ഡി കെ പൊന്നാനി താലൂക്ക് കമ്മിറ്റി പ്രത്യേകം സ്നേഹാശംസകൾ അറിയിച്ചു.രക്തദാനം നിർവഹിച്ചവർക്കും സഹകരിച്ചവർക്കും നേതൃത്വം നൽകിയവർക്കും ബി ഡി കെ പൊന്നാനി താലൂക്ക് കമ്മിറ്റി പ്രത്യേകം സ്നേഹാശംസകൾ അറിയിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *