Breaking
Thu. Oct 1st, 2026

ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

കുറ്റിപ്പുറം : ദേശീയപാത 66-ൽ മൂടാലിൽ ബൈക്കും സ്വകാര്യബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. ചങ്ങരംകുളം സ്വദേശി തയ്യിൽവളപ്പിൽ വിഷ്ണു(27)വിനാണ് പരിക്കേറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് മൂടാൽ സർവീസ് റോഡിലാണ് അപകടം. കുറ്റിപ്പുറം ഭാഗത്തുനിന്ന്‌ വരുകയായിരുന്ന ബൈക്കും വളാഞ്ചേരി ഭാഗത്തുനിന്ന്‌ കുറ്റിപ്പുറത്തേക്കു വരുകയായിരുന്ന സ്വകാര്യബസുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ വിഷ്ണു റോഡിലേക്ക് തെറിച്ചുവീണു. ബസ് ജീവനക്കാരാണ് വിഷ്ണുവിനെ വളാഞ്ചേരി നടക്കാവിൽ ആശുപത്രിയിൽ എത്തിച്ചത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *