താനൂർ : എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനീഷ് രാജൻ രക്തസാക്ഷിദിന അനുസ്മരണം സംഘടിപ്പിച്ചു. താനൂർ ഗവ. കോളേജിൽ സംസ്ഥാനകമ്മിറ്റിയംഗം എം. സുജിൻ ഉദ്ഘാടനംചെയ്തു. ഏരിയ വൈസ് പ്രസിഡൻറ് കെ. അനുശ്രീ അധ്യക്ഷയായി. സംസ്ഥാനകമ്മിറ്റിയംഗം എം.പി. ശ്യാംജിത്ത്, കെ. മുഹമ്മദ് സനദ്, കെ. ബാസിം, അക്ഷയ് കുമാർ തുടങ്ങിയവർ സംസാരിച്ചു. താനൂരിൽ നടന്ന അനീഷ് രാജൻ അനുസ്മരണം എസ്എഫ്ഐ സംസ്ഥാനകമ്മിറ്റിയംഗം എം. സുജിൻ ഉദ്ഘാടനംചെയ്യുന്നു.