തിരുനാവായ : കെഎൻഎം മർക്കസുദ്ദഅവ വൈരങ്കോട് മേഖലാ കമ്മിറ്റി ഇസ്‌ലാഹി തസ്കിയത്ത് സംഗമവും സൗഹൃദ ഇഫ്താറും നടത്തി. വൈരങ്കോട് കമ്മറമ്പ് മസ്ജിദു തൗഹീദിൽ നടന്ന സംഗമം കെഎൻഎം മർക്കസുദ്ദഅവ ജില്ലാ സെക്രട്ടറി ഹുസൈൻ കുറ്റൂർ ഉദ്ഘാടനം ചെയ്തു.മൂസ ആയപ്പള്ളി അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ ഉന്നതവിജയം നേടിയവർക്കുള്ള ഉപഹാരം തിരൂർ ബ്ലോക്ക് പഞ്ചായത്തംഗം ടി.വി. റംഷീദ വിതരണം ചെയ്തു. നവാസ് അൻവാരി, ജലീൽ വൈരങ്കോട്, എം. അബ്ദുറഹിമാൻ, ഷംസുദ്ധീൻ അല്ലൂർ, പി. അലി ഹാജി, പാരിക്കാട്ട് ബീരാൻ, ടി. അഹമ്മദ് കുട്ടി, പി. യാസിർ, ഹസ്സൻ ആയപ്പള്ളി എന്നിവർ പ്രസംഗിച്ചു.