എടപ്പാൾ : ഗ്രാമപ്പഞ്ചായത്തിനെ സമ്പൂർണ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ പ്രചാരണാർഥം നടത്തിയ സന്ദേശയാത്ര ജില്ലാ പഞ്ചായത്തംഗം അഡ്വ. പി.പി. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റും ജാഥാ ക്യാപ്റ്റനുമായ സി.വി. സുബൈദ അധ്യക്ഷയായി. കെ. പ്രഭാകരൻ, അംഗങ്ങളായ കെ.വി. ഷീന, ക്ഷമ റഫീഖ്, എ. ദിനേശ്, ആഷിഫ് പൂക്കരത്തറ, വി.വി. വിദ്യാധരൻ എന്നിവർ പ്രസംഗിച്ചു. വിവിധ സ്ഥലങ്ങളിലെ സ്വീകരണത്തിനുശേഷം പുലിക്കാട് സമാപിച്ചു.