മാറഞ്ചേരി: ദുബായ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന INC പ്രവാസി UAE കൂട്ടായ്മ മാറഞ്ചേരി പഞ്ചായത്തിലെ അഞ്ഞൂറോളം കുടുംബങ്ങൾക്കു റമദാൻ റിലീഫിന്റെ ഭാഗമായി ഭക്ഷ്യ കിറ്റും ലഹരി വിരുദ്ധ പ്രഭാക്ഷണവും നടത്തി. മാറഞ്ചേരി സെന്ററിൽ പ്രത്യേകം തയ്യാറാക്കിയ ഇളയേടത് ചേക്കുക നഗറിൽ KPCC വർക്കിംഗ് പ്രസിഡന്റ് T. N. പ്രതാപൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് T. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. യുഡിഫ് ജില്ലാ ചെയർമാൻ P. T. അജയ്‌മോഹൻ മുഖ്യപ്രഭാക്ഷണവും പെരുമ്പടപ്പ് പോലീസ് സ്റ്റേഷൻ SHO ബിജു. C. V. ലഹരിവിരുദ്ധ പ്രഭാഷണവും നടത്തി. M. V. ശ്രീധരൻ മാസ്റ്റർ, ഷാജി കാളിയത്തേൽ,ഷംസു കലാട്ടയിൽ, സിദ്ധീഖ് പന്താവൂർ,മുസ്തഫ വടമുക്ക്,A. K. ആലി, O. C. സലാഹുദ്ധീൻ,സുജീർ. K. V, കണ്ണൻ നമ്പ്യാർ, ഷിജിൽ മുക്കാല എന്നിവർ സംസാരിച്ചു.