എടപ്പാള്‍: എടപ്പാളിലെ മാളിലെ എ സി ലീക്കായതിനെ തുടര്‍ന്ന് സ്ത്രി വഴുതി വീണു. വീഴ്ചയില്‍ സ്ത്രീയുടെ തുടയെല്ല് പൊട്ടി. കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്.എ സി ലീക്കായതിനെ തുടര്‍ന്ന് ഒലിച്ചിറങ്ങുന്ന വെള്ളം ശേഖരിക്കാന്‍ ഒരു ബക്കറ്റ് മാത്രമാണ് സ്ഥാപിച്ചിരുന്നത്. മറ്റു മുന്‍കരുതലുകളൊന്നും എടുത്തിരുന്നില്ല. ഇതിനിടയിലാണ് ഒലിച്ചിറങ്ങിയ വെള്ളത്തില്‍ ചവിട്ടിയ സ്ത്രീ വീണത്. വീഴ്ചയില്‍ എല്ലുപൊട്ടിയ ഇവര്‍ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സ്ത്രീക്ക് പരുക്കേറ്റതിന് ശേഷം സ്ഥലത്ത് മുന്‍കരുതലുകള്‍ എടുക്കുകയും ചെയ്തു.