പൊന്നാനി : കനത്ത ചൂടിലും ആയിരക്കണക്കിനു വിശ്വാസികളെത്തിയ കണ്ടകുറുമ്പക്കാവിലെ പൂരം സമാപിച്ചു. ചൊവ്വാഴ്ച രാവിലെ നാലിന് ശ്രീകോവിൽ നട തുറന്നതുമുതൽ ഭക്തർ ക്ഷേത്രത്തിലെത്തി.രാവിലെ 11-ന് കണ്ടകുറുമ്പക്കാവിലമ്മ വാദ്യഘോഷങ്ങളോടെ ആനപ്പുറത്ത് ക്ഷേത്ര ഊരാളന്റെ തിരുമലശ്ശേരി കോട്ടയിലേക്ക് എഴുന്നള്ളി.കോട്ടയിൽ നിന്ന് തിരിച്ച് വൈകീട്ട് നാലുമണിയോടെ ക്ഷേത്രത്തിലേക്ക് ആനകളുടെ അകമ്പടിയോടെ എഴുന്നള്ളിപ്പ് നടന്നു. കാവിൽ പഞ്ചവാദ്യം, വിവിധ ദേശക്കാരുടെ വരവുകൾ, വൈകീട്ട് മേളം, നാദസ്വരം, തായമ്പക, കള പ്രദക്ഷിണം എന്നിവ ഉത്സവാഘോഷങ്ങൾക്ക് മാറ്റുകൂട്ടി.