താനൂർ : താനാളൂർ കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ക്ഷയരോഗ ദിനാചരണത്തിന്റെ ഭാഗമായി ബോധവത്കരണ കാമ്പയിൻ നടത്തി. ആരോഗ്യപ്രവർത്തകരും ആശാ വൊളന്റിയർമാരും ക്ഷയരോഗമുക്ത കേരളം പ്രതിജ്ഞയെടുത്തു.മെഡിക്കൽ ഓഫീസർ പി. നിഗർ കാസിം ഉദ്ഘാടനംചെയ്തു. ഡോ. കെ. ശാലിനി, ഡോ. എം. മുസമിൽ, ആരോഗ്യപ്രവർത്തകരായ കെ. അബ്ദുൾ നാസർ, കെ. നാസർ, സി. ഷാനിബ, കെ.വി. വേകാനന്ദ് എന്നിവർ നേതൃത്വം നൽകി.