എടപ്പാൾ : ഗ്രാമ പഞ്ചായത്ത് എസ് സി വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്തു. ഉന്നതപഠനം നടത്തുന്ന വിദ്യാർത്ഥികൾക്കാണ് നൽകിയത്. ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ എ. ദിനേശൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് പ്രസിഡണ്ട് സി വി സുബൈദ ടീച്ചർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ പ്രകാശൻ തട്ടാരവളപ്പിൽ, എം. കെ.എം ഗഫൂർ, വിദ്യാധരൻ , ഷിജില പ്രദീപ്, എ.കുമാരൻ, എൻ.ഷീജ, ജനതാ മനോഹരൻ തുടങ്ങിയവർ സംസാരിച്ചു. അസി: സെക്രട്ടറി അരുൺ ലാൽ നന്ദി പറഞ്ഞു.