എടപ്പാൾ : തൂർത്ത വയലെല്ലാം നിയമപരമാക്കിക്കൊണ്ടിരിക്കെ ശേഷിക്കുന്ന വയലുകളും നികത്തുന്ന പ്രവണത അനുദിനം വർധിക്കുന്നു. എടപ്പാളിലെയും പരിസരത്തെയുമെല്ലാമായി നിരവധി പാടശേഖരങ്ങളിലായാണ് ഏക്കർകണക്കിന് വയലുകൾ നികത്തിക്കൊണ്ടിരിക്കുന്നത്.സംസ്ഥാനപാതയോരത്ത് നടുവട്ടം കണ്ണഞ്ചിറയിലെ ശേഷിക്കുന്ന പാടശേഖരത്തിലെ വയലുകളാണ് ഇപ്പോൾ ചുറ്റും മതിൽകെട്ടി വലിയതോതിൽ തരംമാറ്റുന്നത്. പ്രദേശവാസികളിൽ ചിലർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞെങ്കിലും ഒരു നടപടിയുമുണ്ടായിട്ടില്ല.

പരാതി പറയുന്നവരോട് ചില ഉദ്യോഗസ്ഥർ പരുഷമായാണ് പെരുമാറുന്നതെന്നും ഇവർ പറയുന്നു. രാത്രികാലത്ത് വയൽ നികത്തുന്നത് തടയാൻ പോലീസിനു മാത്രമേ സാധിക്കൂ. മറ്റു ഓഫീസുകളെല്ലാം അടഞ്ഞുകിടക്കുന്ന സമയത്ത് നടക്കുന്ന പ്രവർത്തനം ജനം തടഞ്ഞാൽ അത് ക്രമസമാധാന പ്രശ്നമാകും. അതിനാൽ രാത്രിയിൽ നടക്കുന്ന ഇത്തരം പ്രവർത്തനങ്ങളിൽ അവരുടെ ഇടപെടൽ അനിവാര്യമാണ്. അതുമില്ലാത്തതാണ് ഇത്തരത്തിൽ വയൽ നികത്തൽ വ്യാപകമാകാൻ കാരണം.

Related Post

Leave a Reply

Your email address will not be published. Required fields are marked *